മാവേലിക്കര: ഇടിച്ചുകുത്തി മോരുംവെള്ളത്തിലൂടെ പ്രസിദ്ധനായ വയോധികൻ മരിച്ചനിലയിൽ. ഓലകെട്ടിയമ്പലം അമ്പഴവേലിൽ ശിവരാമൻ പിള്ളയെയാണ് (74) വെള്ളിയാഴ്ച ബ്ലോക്ക് ഓഫിസിനടുത്ത് മാടത്തിനുസമീപം മരിച്ചനിലയിൽ കാണപ്പെട്ടത്. വർഷങ്ങളായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം ഇടിച്ചുകുത്തി മോരുംവെള്ളം വിറ്റിരുന്ന ഇദ്ദേഹം അവിവാഹിതനാണ്.