കൊട്ടിയം: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കൊട്ടിയം തഴുത്തല ആനക്കുഴി സിലാലയത്തിൽ ജഗദു-ഉഷ ദമ്പതികളുടെ മകൻ ജിതേഷ് (25) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടോടെ സുഹൃത്തിെൻറ ബൈക്കിന് പിന്നിലിരുന്ന് വരവെ തഴുത്തലയിൽ െവച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. പരിക്കേറ്റ ജിതേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ പതിനൊന്നോടെ മരിച്ചു.ബൈക്ക് ഓടിച്ചിരുന്ന യുവാവ് ചികിത്സയിലാണ്. കൊട്ടിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: ജിതിൻ, ആർച്ച. സംസ്കാരം പിന്നീട്.