രാമപുരം: പുഴക്കാട്ടിരിയിൽ അരനൂറ്റാണ്ട് കാലമായി റേഷൻ ഷോപ്പ് നടത്തിവന്നിരുന്ന കളകണ്ടത്തിൽ മുഹമ്മദ് അബ്ദുല്ല (കെ.കെ. മാനു -77) നിര്യാതനായി. പുഴക്കാട്ടിരിയിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനാണ്. പുഴക്കാട്ടിരി അങ്ങാടിയിൽ ആദ്യ കാലത്ത് പലചരക്ക് വ്യാപാരവും നടത്തിയിരുന്നു. ഭാര്യ: തയ്യിൽ ഫാത്തിമ (മങ്കട). മക്കൾ: ഉമൈവ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: വഹീദ കറളിക്കാട്ടിൽ തണ്ടുപാറക്കൽ (വണ്ടൂർ), കുഞ്ഞി മമ്മു വലിയപാലത്തിങ്ങൽ (മൂർക്കനാട്).