കോട്ടക്കൽ: ഗൾഫ് റിട്ടേണേഴ്സ് ഓർഗനൈസേഷൻ സ്ഥാപകനും സംസ്ഥാന പ്രസിഡൻറുമായ ഇന്ത്യനൂർ ഹംസ (69) നിര്യാതനായി. സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ (എസ്.ടി.യു) ജില്ല സെക്രട്ടറി, കോട്ടക്കൽ സഹകരണ ബാങ്ക് പ്രസിഡൻറ്, മുനിസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, ഇന്ത്യനൂർ പൗരസമിതി പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വില്ലൻ നഫീസ. മക്കൾ: ലൈല, റസിയ, ഫാത്തിമ മോൾ. മരുമക്കൾ: മരക്കാർ, മജീദ്, മൂസ.