തിരൂർ:യൂണിക്ക് സർവീസ്, തിരൂരിന്റെ ഉടമയും ചമ്രവട്ടം സ്വദേശിയും തിരൂർനോർത്ത് അന്നാരയിൽ താമസക്കാരനുമായ സിവിൽ എഞ്ചിനിയർ പെരുമ്പറമ്പിൽ വാസു (68) നിര്യാതനായി.ടി. സി.വി ചാനലിന്റെ ചെയർമാൻ , വാഹന ഇൻഷുറൻസ് സർവ്വേയർ, സിവിൽ എഞ്ചിനിയേർസ് അസോസിയേഷൻ സെക്രട്ടറി, തിരൂർ ആർട്ട് ലവേഴ്സ് അസോസിയേഷൻ വൈസ് ചെയർമാൻ, തിരൂർ ഫാത്തിമ മാതസ്കൂൾ പി.ടി.എ.പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുഷമ മക്കൾ: ശീർഷ, ശ്രീല മരുമക്കൾ: അരുൺ, അശ്വിൻ. മൃതദേഹം ഞായറാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ സംസ്കരിക്കും.