പുനലൂർ: കിഴക്കൻ മേഖലയിലെ ആദ്യകാല മാധ്യമപപ്രവർത്തകൻ പുനലൂർ ടി.ബി ജങ്ഷനിൽ കവണിയിൽ വീട്ടിൽ മുഹമ്മദ് റഷീദ് കോയ (68, തനിനിറം കോയ) നിര്യാതനായി. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ മുഹമ്മദ് ഷാഫിയും അടുത്തിടെ മരിച്ചു. തനിനിറം പത്രത്തിെൻറ ആരംഭകാലം മുതൽ പുനലൂർ ഉൾപ്പെട്ട കിഴക്കൻ മേഖലയിലെ ലേഖകനായിരുന്നു. പുനലൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ ദീർഘകാലം ചെറുകിട വ്യാപാര സ്ഥാപനവും പത്രവിൽപനയും ഉണ്ടായിരുന്നു. ഭാര്യ: സുൽബത്ത് (റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: മുഹമ്മദ് റിയാസ്, മുഹമ്മദ് നിയാസ്. മരുമക്കൾ: ജിസ്ന, അനീഷ.