എഴുകോൺ: കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ജനറൽ സെക്രട്ടറിയും കുളത്തൂപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു സംസ്കൃതം അധ്യാപകനുമായ പോച്ചംകോണത്ത് അജിത് ഭവനിൽ പി.ജി. അജിത് പ്രസാദ് (49) നിര്യാതനായി. പരേതനായ ഗോപാലകൃഷ്ണെൻറയും പത്മിനിയുടെയും മകനാണ്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി കൊല്ലം സിംസ് (ശങ്കേഴ്സ്) ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: നിഷ. മകൾ: സമീക്ഷ.