ചവറ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അസിസ്റ്റൻറ് ഇമാം മരിച്ചു. തേവലക്കര പുത്തൻസങ്കേതം കുറ്റിപ്പുറത്ത് വീട്ടിൽ പരേതരായ ഹനീഫ കുഞ്ഞിെൻറയും ഫാത്തിമകുഞ്ഞിെൻറയും മകൻ നവാസ് മുസ്ലിയാർ (38, ചുനക്കര മുസ്ലിം ജുമാമസ്ജിദ്) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെതുടർന്ന് 38 ദിവസങ്ങളായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സബൂറ നവാസ്. മക്കൾ: മുഹ്സിന നവാസ്. മുഹമ്മദ് അമീർ.