അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
അഞ്ചാലുംമൂട്: മതിലിലെ സ്വകാര്യ ആശുപത്രിയുടെ മുകളിൽനിന്ന് വീണ കോവിഡ് ബാധിതൻ ചികിത്സയിലിരിക്കെ മരിച്ചു. പനയം കോവിൽമുക്ക് സന്ധ്യ സദനത്തിൽ രംഗൻ ആചാരി (72) ആണ് മരിച്ചത്.മതിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 3.30നാണ് ആശുപത്രിയുടെ മൂന്നാംനിലയിൽ നിന്ന് വീണത്. ഉടൻ പ്രാഥമികചികിത്സ നൽകിയ ശേഷം പാരിപ്പള്ളിയിലെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാവിലെ എട്ടോടെ മരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നെങ്കിലും മരുന്ന് ലഭിക്കാത്ത അവസ്ഥ ഉണ്ടായിരുന്നതായും കോവിഡ് ബാധിച്ച് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം അലട്ടിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇദ്ദേഹം മുകളിലേക്ക് പോകുന്നതും താഴെ വീഴുന്നതും ആശുപത്രി അധികൃതർ കണ്ടില്ലെന്നത് സംശയാസ്പദമാണെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: സന്തോഷ്, സന്ധ്യ, സജി. മരുമക്കൾ: സുനിത, ശിവൻകുട്ടി.