കൊട്ടാരക്കര: ഒമ്പതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. എഴുകോൺ പോച്ചക്കോണം പ്രദീപ് ഭവനിൽ പ്രദീപ്-പാരിജാതം ദമ്പതികളുടെ മകൻ പ്രവീൺ (14) ആണ് മരിച്ചത്. നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ വിദ്യാർഥിയായിരുന്നു. ശനിയാഴ്ച രാത്രിയിൽ കുഴഞ്ഞുവീണ പ്രവീണിനെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും മൂക്കിൽനിന്നും വായിൽ നിന്നും രക്തം വന്നതിനാൽ വിദഗ്ധ ചികത്സക്കായി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ച മുമ്പ് നടത്തിയ കോവിഡ് പരിശോധനയിൽ പ്രവീൺ നെഗറ്റീവായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. എഴുകോൺ പൊലീസ് കേസെടുത്തു.