ആലപ്പുഴ: മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ ചെറുമകളും നെടുമുടി പൊങ്ങ ലക്ഷ്മി മന്ദിരത്തിൽ രഞ്ജിത്തിെൻറ (ബംഗളൂരു) ഭാര്യയുമായ നീലിമ (അധ്യാപിക, തിരുവാമ്പാടി ഹൈസ്കൂൾ -32) ഹൃദയസ്തംഭനം മൂലം നിര്യാതയായി. പിതാവ്: പെരുമ്പാവൂർ പുല്ലുവഴി കാപ്പിള്ളിൽ വീട്ടിൽ ജയകൃഷ്ണൻ (ഷാജി). സുജാതയാണ് മാതാവ്. മക്കൾ: മാധവ് ആർ. നായർ, മഹിത് ആർ. നായർ. സംസ്കാരം കളർകോട്ടെ വസതിയിൽ നടന്നു.