കുമളി: കോവിഡ് ബാധിച്ച് മാതാവ് മരണപ്പെട്ടതിന് പിന്നാലെ ചികിത്സയിൽ കഴിഞ്ഞിരുന്ന മകനും മരിച്ചു. കുമളി വലിയകണ്ടം ബിലാൽ ഹൗസിൽ പരേതരായ ബുഹാരി_-സുബൈദ ദമ്പതികളുടെ മകനും വ്യാപാരിയുമായിരുന്ന ബിലാലാണ് (42) ചികിത്സക്കിടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഈ മാസം 22നാണ് ബിലാലിെൻറ മാതാവ് സുബൈദ (82) കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഷൈലാബാനുവാണ് ഭാര്യ. മക്കൾ: ബാഹിദ്, ഫാസിമ. സഹോദരങ്ങൾ: അനീഷ, ജാഹിറ, അംജത, ബരുവിൻ, ഖാലിദ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുമളി ഷംസുൽ ഇസ്ലാം മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.