കട്ടപ്പന: പിക്അപ് വാൻ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. ആനവിലാസത്തുനിന്ന് ഏലത്തട്ടയുമായി മേരികുളത്തിന് വന്ന പിക്അപ് വാൻ ഡ്രൈവർ മേരികുളം കാട്ടേടത്ത് കെ.ജെ. ജോസഫ് (ഐസി ഷാജി, -47) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പുല്ലുമേടിനും ആനവിലാസത്തിനുമിടയിൽ ചപ്പാത്തിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയും പെട്ടെന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. വാഹനം നിയന്ത്രണം വിട്ട് റോഡിന് സമീപത്തേക്ക് നീങ്ങി.
വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളും സമീപവാസികളും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വർഷങ്ങളോളം സ്വകാര്യ ബസിൽ ഡ്രൈവറായിരുന്നു. അടുത്തിെടയാണ് സ്വന്തമായി പിക്അപ് വാൻ വാങ്ങിയത്. പഴയരിക്കണ്ടം രാമച്ചനാട്ട് കുടുംബാംഗം പ്രീതയാണ് ഭാര്യ. മകൻ: ഡോൺ.