തലവൂർ: നല്ലൂർ വീട്ടിൽ പരേതനായ എൻ.പി. ഗോപിനാഥൻപിള്ളയുടെ (റിട്ട. പ്രഫസർ, സെൻറ് ഗ്രിഗോറിയോസ് കോളജ്) ഭാര്യ ആർ. പ്രസന്നകുമാരി അമ്മ (69- റിട്ട. അധ്യാപിക, എം.എം.എച്ച്.എസ്, വിളക്കുടി) നിര്യാതയായി. മക്കൾ: അരുൺ (ചീഫ് മാനേജർ, എസ്.ബി.ഐ), സരുൺ (ചാർട്ടേഡ് അക്കൗണ്ടൻറ്). മരുമക്കൾ: ഡോ. ഇന്ദു (ഗവ. എൻജിനീയറിങ് കോളജ് തിരുവനന്തപുരം), ഡോ. ലക്ഷ്മി ദിലീപ് (ഗവ. ഡോക്ടർ, കണ്ണൂർ).