ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം
നേമം: വീട്ടിൽ ഒറ്റക്ക് കഴിയുകയായിരുന്ന വീട്ടമ്മയെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വിളവൂർക്കൽ പനങ്ങോട് ഛാത്രക്കടവ് കമല ഭവനിൽ രമണിയാണ് (60) മരിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. വീടിെൻറ അടുക്കളഭാഗത്ത് രമണി ബോധമില്ലാതെ കിടക്കുന്നത് കണ്ട ബന്ധുക്കൾ പിറകുവശത്തെ വാതിൽ തകർത്ത് അകത്തുകയറി നടത്തിയ പരിശോധനയിലാണ് ഷോക്കേറ്റ് മരിച്ചതായി മനസ്സിലായത്.ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. പരേതരായ വേലുപ്പിള്ളയുടെയും കമലമ്മയുടെയും മകളാണ്. കിഴക്കേകോട്ട അഭേദാനന്ത ആശ്രമത്തിലെ പാചകത്തൊഴിലാളിയായ രമണി അവിവാഹിതയാണ്. മലയിൻകീഴ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.