വണ്ടൂർ: തിരുവാലി പഞ്ചായത്ത് കണ്ടമംഗലം ഏഴാം വാർഡ് അംഗം ടി.പി. നാസർ (49) കോവിഡ് ബാധിച്ച് മരിച്ചു.കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 10ഒാടെയാണ് മരിച്ചത്. എറിയാട് കണ്ടമംഗലം വാർഡിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയെ മൂന്ന് വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു നാസർ തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക പ്രവർത്തകനും മുസ്ലിം ലീഗ് എറിയാട് യൂനിറ്റ് വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ഹസീന. മക്കൾ: നിയാസ്, നവാഫ്, നഫ്ല.