കുളത്തൂപ്പുഴ: എറണാകുളത്തെ ബാര്‍ ഹോട്ടലിൽ തൊഴിലാളിയായിരുന്ന കുളത്തൂപ്പുഴ സ്വദേശിയായ യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കുളത്തൂപ്പുഴ ആറ്റിനു കിഴക്കേകര മംഗലത്തുവീട്ടില്‍ മോഹനന്-അംബിക ദമ്പതികളുടെ മകന് അനു (25) ആണ് മരിച്ചത്. ഏറെ നാളായി ജോലി സ്ഥലത്തായിരുന്ന അനുവിനെ കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരങ്ങള്‍: മനു, ആശ.കളമശ്ശേരി പൊലീസ് മേല്‍നടപടി പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.