കരുവാരകുണ്ട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.
ഇരിങ്ങാട്ടിരിയിലെ തോരക്കണ്ടൻ മുഹമ്മദ് (73) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഇരിങ്ങാട്ടിരി കളത്തിൽകുന്ന് റോഡിന് സമീപം മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു സ്കൂട്ടറും പിക് അപ്പും അപകടത്തിൽ പെട്ടിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, മുജീബ് റഹ്മാൻ, മുഹമ്മദ് റഫീഖ്. മരുമക്കൾ: സലീന, ഖൈറുന്നീസ, തസ്ലീമത്ത്.