തിരുവനന്തപുരം: ജില്ല കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗവും കെ. കരുണാകരൻ സ്റ്റഡി സെൻറർ ജില്ല വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം പള്ളിനട ദിയ ഹോമിൽ ശ്രീകാര്യം ഹരി (72) നിര്യാതനായി. യൂത്ത് കോൺഗ്രസ് കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡൻറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മെറിൻ കോമ്പസ്, മക്കൾ: സന്ദീപ് (വിദ്യാർഥി), സുമിത (ടെക്നോപാർക്ക്). മരുമകൻ: രമചന്ദ്രൻ (ടെക്നോപാർക്ക്).