മുട്ടിൽ: എം.ജി.എം ജില്ല വൈസ് പ്രസിഡൻറ് കാട്ടുങ്ങൽ സുമയ്യ (48) നിര്യാതയായി. പരേതനായ മുൻകാല മുസ്ലിം ലീഗ് നേതാവ് മുഹമ്മദ്കുഞ്ഞിയുടെയും പുതിയ ഒറ്റയിൽ ഫാത്തിമ്മയുടെയും മകളാണ്. ഭർത്താവ്: എ.കെ. അബ്ദുൽ അസീസ് (ബിസിനസ്). മക്കൾ: ഷാനാ ഫർസാന (െലക്ചറർ, ജാമിഅ സലഫിയ്യ മേപ്പയൂർ), ശാദിയ (കെമിസ്റ്റ്, കിൻഫ്ര), ഷിഫ്ന (ബി.എസ്സി വിദ്യാർഥിനി). മരുമക്കൾ: ഷാനിദ് ഷാലിമാർ (ഖത്തർ), ഹാദി (സൗദി). സഹോദരങ്ങൾ: ഫൗസിയ ഫുആദ, മുനീറ, മുനീർ അബ്ദുൽ ഫത്താഹ്, ഫിർദൗസ് (ബിസിനസ്, ബംഗളൂരു).