മീനങ്ങാടി: മേലെ കൊളഗപ്പാറ എസ്റ്റേറ്റ് ഉടമ വി.ഡി. പത്മരാജ് (89) നിര്യാതനായി. മീനങ്ങാടിയിലെ ത്രിവേണി തിയറ്റർ, പത്മശ്രീ പ്രൊഡക്ഷൻസ് എന്നിവയുടെ ഉടമയാണ്. ചന്ദ്രഹാസം, ശരവർഷം എന്നീ സിനിമകളുടെ നിർമാതാവുമായിരുന്നു. വെണ്ണിയോട് ശാന്തിനാഥ സ്വാമിക്ഷേത്രം ട്രസ്റ്റ് അംഗം, മലവയൽ ശിവക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതനായ എം.പി. വീരേന്ദ്രകുമാറിെൻറ സഹോദരി പരേതയായ എം.പി. സുശീല ദേവിയാണ് ഭാര്യ. മക്കൾ: എം.പി. സുനിത, എം.പി. വിനോദ് കുമാർ. മരുമക്കൾ: എം.പി. വസന്തകുമാർ, ഡോ. ശാന്തള.