ഓയൂർ: പൂയപ്പള്ളിയിൽ സ്കൂട്ടറിടിച്ച് കാൽനടയാത്രികൻ മരിച്ചു. പൂയപ്പള്ളി കിഴക്ക് ചാവടിയിൽ േഗ്രസ്നെറ്റിൽ വി. ജോർജ് (77) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറിനായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോയ ജോർജിനെ അമ്പലംകുന്നിൽനിന്ന് പൂയപ്പള്ളിയിലേക്ക് പോയ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: കുഞ്ഞന്നാമ്മ (പന്തളം കടയ്ക്കോട് ശങ്കരത്തിൽ കുടുംബാംഗം). മക്കൾ: ജെസി ഷിബു (ചെന്നൈ), സാബു വി. ജോർജ്. മരുമക്കൾ: ഷിബു ജോർജ് (ചെന്നൈ), ഷിനു പാപ്പച്ചൻ. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം കൊട്ടാരക്കരയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.