നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചവറ: കോവിഡ് ആദ്യ തരംഗത്തിൽ ജ്യേഷ്ഠന് ജീവൻ നഷ്ടമായി എട്ടുമാസത്തിനുശേഷം അനിയനെയും രോഗം കവർന്നു. നീണ്ടകര പുത്തന്‍തുറ കൊന്നേല്വീട്ടില് സുധാകരെൻറ മകൻ അജീഷ് രാജ് (38) ജോലിസ്ഥലമായ വിശാഖപട്ടണത്താണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്.അജീഷിെൻറ േജ്യഷ്ഠൻ അംബുരാജ് കഴിഞ്ഞ ഒക്ടോബറില്‍ കോവിഡ് ബാധിതനായി മരണമടഞ്ഞിരുന്നു.ലോക്ഡൗണിനെ തുടര്‍ന്ന് ഒരുമാസത്തോളം നാട്ടിലുണ്ടായിരുന്ന അജീഷ്രാജ് 10 ദിവസം മുമ്പാണ് വിശാഖപട്ടണേത്തക്ക് തിരിച്ചുപോയത്. അവിടെ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കേ സ്ഥിതി ഗുരുതമായി ബുധനാഴ്ച മരിക്കുകയായിരുന്നു. നാട്ടിലെത്തിച്ച മൃതേദഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സംഗീത. മക്കള്‍: അവന്തികരാജ്, അവനീഷ് രാജ്.