ശാസ്താംകോട്ട: ഭർത്താവ് മരിച്ച് ദിവസങ്ങൾക്കുള്ളിൽ ഭാര്യയും മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കുഴിഞ്ഞവിളയിൽ (ബീമാ മൻസിൽ) അബൂബക്കറിെൻറയും നൂറുന്നിസയുടെയും മകൾ നജ്മ (30) നിര്യാതയായി.ഭർത്താവ് കുന്നംകുളം സ്വദേശി ഷാഹിർ 28 ദിവസം മുമ്പ് കോവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെട്ടിരുന്നു. ഭർത്താവിെൻറ മരണത്തിലുണ്ടായ മനോവിഷമത്തെ തുടർന്ന് രക്തസമ്മർദം കൂടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നജ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്.