നരുവാമൂട്: മിച്ചഭൂമി സമരസേനാനിയും സി.പി.എം നരുവാമൂട് ലോക്കൽ കമ്മിറ്റി അംഗവുമായ ഒലിപ്പുനട വി.എൻ സദനത്തിൽ എൻ. സുകുമാരൻ (74) നിര്യാതനായി. നേമം ഫാർമേഴ്സ് വെൽെഫയർ സൊസൈറ്റി മുൻ ഡയറക്ടർ ബോർഡ് അംഗവും കൈത്തറി അസോസിയേഷൻ മുൻ ഭാരവാഹിയുമായിരുന്നു. കോവിഡ് ബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, വെള്ളിയാഴ്ചയാണ് മരിച്ചത്. 1970ൽ 23ാം വയസ്സിൽ പാർട്ടി അംഗത്വം സ്വീകരിച്ച ഇദ്ദേഹം ആദ്യകാലങ്ങളിൽ നെയ്ത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പാർട്ടിയെ പ്രദേശത്ത് ശക്തിപ്പെടുത്തുന്നതിലും പങ്ക് വഹിച്ചു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ദീർഘനാൾ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ സംഘ്പരിവാറിെൻറ കൊടിയ ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ബോംബാക്രമണത്തിൽ ഇടതു കണ്ണിെൻറ കാഴ്ച പൂർണമായും നഷ്ടമായി. നിലവിൽ നരുവാമൂട് ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: ഇന്ദിരഭായി. മക്കൾ: ബിനു, പരേതനായ ഷിബു. മരുമക്കൾ: തുഷാര, സജിത.