തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ണറക്കോണം മറിയത്തിൽ എസ്.എ. അസീം (86- റിട്ട. കൺട്രോളർ ഒാഫ് ലീഗൽ മെട്രോളജി) നിര്യാതനായി. യൂനിവേഴ്സിറ്റി കോളജ് അലുമ്നി സീനിയർ സിറ്റിസൺസ് അസോസിയേഷൻ (യു.സി.എ.എസ്.സി.എ) പ്രസിഡൻറ്, മുസ്ലിം അസോസിയേഷൻ തിരുവനന്തപുരം വൈസ് പ്രസിഡൻറ്, പാളയം മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറ്, സയ്യിദ് ഉസ്മാൻ മദ്റസ മസ്ജിദ്, നൂറുൽ ഇസ്ലാം അസോസിയേഷൻ എന്നിവിടങ്ങളിൽ പ്രസിഡൻറ്, ഒാൾ കേരള ദഖ്നി മുസ്ലിം ഫെഡറേഷൻ (എ.കെ.ഡി.എം.എഫ്) സ്ഥാപക പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: ആരിഫുന്നിസ ബീഗം. മക്കൾ: അസ്മത്തുനിസ അസീം, സെയ്ദ് റഹ്മാൻ, അഡ്വ. അഫ്ഷാൻ അസീം. മരുമക്കൾ: ഫിറോസ്, ഡോ. രാഖി റഹ്മാൻ, അർഷദ് ഹമീദ് ഖാൻ.