മാനന്തവാടി: ദിവ്യകാരുണ്യ ആരാധന സഭ, മേരി മാതാപ്രോവിൻസ് അമ്പലവയൽ മഠാംഗം സിസ്റ്റർ വിമലാമേരി കൊച്ചുമുറിയിൽ (74) നിര്യാതയായി. പാലാ രൂപത കാഞ്ഞിരമറ്റം ഇടവകയിലെ പരേതരായ ഫിലിപ്-ത്രേസ്യ ദമ്പതികളുടെ മകളാണ്. പുല്ലൂരാംപാറ, മേരിക്കുന്ന്, മരുതോംകര, ബത്തേരി, കണിയാരം, മണിമൂളി, ശ്രീരാമപുരം, അമ്പലവയൽ, മഠങ്ങളിൽ സേവനമനുഷഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ ആനി മരിയ എസ്.എ.ബി.എസ് (തലശ്ശേരി), ത്രേസ്യാമ്മ, തോമസ്, മാത്തുക്കുട്ടി, ലൂസി