അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും എടവണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ എം. ജ്യോതിഷ് കുമാർ (40) നിര്യാതനായി. കോവിഡ് ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മരണം. ഭാര്യ: അമൃത (കാളികാവ്). മകൻ: ജ്യോതിരാദിത്യൻ. പിതാവ്: പരേതനായ ശങ്കരൻ നായർ, മാതാവ്: വിലാസിനിയമ്മ. സഹോദരങ്ങൾ: കൃഷ്ണകുമാർ, ശിവകുമാർ, ബേബി ഗിരിജ.