നെടുമങ്ങാട്: ആനാട് വേങ്കവിള വയൽക്കര വീട്ടിൽ റിട്ട. ആയുർവേദ വകുപ്പ് ജീവനക്കാരൻ വേങ്കവിള എൻ. രാജശേഖരൻ നായർ (61) നിര്യാതനായി. വാമനപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഷീല (ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്). മക്കൾ: അഡ്വ. അബിൻ ഷീരജ് നാരായൺ (യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡൻറ്), ഡോ. ഷിരിൽ സൂരി നാരായൺ. മരുമകൾ: ഡോ. മീനു മോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.