ചവറ: കഥാപ്രസംഗ കലാകാരൻ തെക്കുംഭാഗം നടക്കാവിൽ പടീറ്റതിൽ ചവറ ധനപാലൻ (76) കോവിഡ് ബാധിച്ച് മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാഥികൻ വി. സാംബശിവെൻറ പിന്നണി ഗായകനും ശിഷ്യനുമായിരുന്നു. ഈ വർഷത്തെ സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്. മികച്ച കാഥികനുള്ള വി. സാംബശിവൻ ഫൗണ്ടേഷൻ പുരസ്കാരവും നേടിയിട്ടുണ്ട്. ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ കോവിഡ് ചികിത്സയിലാണ്.