ബാലരാമപുരം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബാലരാമപുരം അന്തിയൂർ ചെട്ടിക്കുടി വിളാകത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരസ്വതിയമ്മയും (76) മകൾ ലതകുമാരിയും (53) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സരസ്വതിയമ്മ മരിച്ചത്.ഉച്ചയോടെ മകൾ ലതാകുമാരിയും മരിച്ചു. സരസ്വതിയമ്മയുടെ മക്കൾ: ഹരികുമാർ, പരേതനായ മധുസൂധനൻ. മരുമകള്‍: ഗീതാകുമാരി. ലതകുമാരിയുടെ ഭർത്താവ്: സുകുമാരൻ നായർ (റിട്ട.ബി.എസ്.എൻ.എൽ). മക്കൾ: വിഷ്ണു, വിഘ്നേഷ് (എം.എസ്.പി, മലപ്പുറം). മരുമക്കൾ: അതുല്യ, ആതിര.