കൽപറ്റ: കവിയും എഴുത്തുകാരനുമായ പൊന്നങ്കോട് ഗോപാലകൃഷ്ണൻ നമ്പ്യാർ (89) നിര്യാതനായി. വടകരയിലെ മകെൻറ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം തമിഴ്നാട് പന്തലൂരിൽ മലയാളം പണ്ഡിറ്റ് ആയിരുന്നു. വയനാട്ടിലെ കോട്ടത്തറ പൊന്നങ്കോട് കുടുംബാംഗം ആണ്. കവി, പ്രഭാഷകൻ സംസ്കൃത പണ്ഡിതൻ എന്നീ നിലകളിൽ അറിയപ്പെട്ടു. ഭാര്യ: കൽപറ്റ ഗ്രാമത്തിൽ കെ.ജി. വിനോദിനി അക്കമ്മ. മക്കൾ: കെ.ജി. ശ്രീവല്ലഭൻ, ശ്രീരഞ്ജിനി, ശ്രീകാന്തൻ. മരുമക്കൾ: ജയ, വിശ്വനാഥൻ, സ്വപ്ന.