ചവറ: കോവിഡ് ബാധിച്ച് രണ്ട് മക്കൾ മരിച്ചതിന് പിന്നാലെ കോവിഡാനന്തര ചികിത്സയിലായിരുന്ന പിതാവും മരിച്ചു. നീണ്ടകര പുത്തന്‍തുറ കൊന്നേല്‍ വീട്ടില്‍ സുധാകരൻ (73) ആണ് കോവിഡ് നെഗറ്റിവായി കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒന്നാംഘട്ട കോവിഡ് രോഗവ്യാപനത്തിനിടയില്‍ മൂത്തമകൻ അംബുരാജ് മരിച്ച് ഒരുവര്‍ഷം തികയുന്നതിനുമുമ്പ് ഇളയ മകൻ അജീഷ്രാജും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: പരേതയായ സരസ്വതി. മറ്റ് മക്കൾ: അനിൽ രാജ്, അനൂജ. മരുമക്കൾ: സുമി, ദീപ്തി, സംഗീത, ബോബൻ.