ബാലരാമപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എം. വിൻസൻറ് എം.എൽ.എയുടെ മാതാവ് എം. ഫില്ലിസ് (81) നിര്യാതയായി. ഏഴുദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മരണം. ഭർത്താവ്: പരേതനായ മൈക്കിൾ. മറ്റൊരു മകൻ: വിൻസൻറ് ഡി. പോൾ (ഡി.സി.സി ജനറൽ സെക്രട്ടറി). മരുമക്കൾ: പ്രേമ (കേരള സർവകലാശാല), മേരി ശുഭ. സ്പീക്കർ എം.ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ശശി തരൂർ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.കെ. ആൻറണി, കെ.പി.സി.സി മുൻ പ്രസിഡൻറുമാരായ രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എം.എം. ഹസൻ തുടങ്ങിയവർ അനുശോചനമറിയിച്ചു.