പുലാമന്തോൾ: ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനും ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനുമായ കുറ്റിക്കോടൻ സഈദലി മൗലവി കട്ടുപ്പാറ (90) നിര്യാതനായി. ശാന്തപുരം, കുന്നക്കാവ് മഹല്ലുകളുടെ ഖാദിയായി പ്രവർത്തിച്ചിട്ടുണ്ട്. ശാന്തപുരം അൽജാമിഅ, കാസർകോട് ആലിയ അറബിക് കോളജ്, കുറ്റ്യാടി ഇസ്ലാമിയ കോളജ്, തിരൂർക്കാട് ഇലാഹിയ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കട്ടുപ്പാറ അൽ ഹുദാ മസ്ജിദ് കമ്മിറ്റി പ്രസിഡൻറായും ഖത്തീബായും സേവനമനുഷ്ഠിച്ചു. ഭാര്യ: ഖദീജ പുളിയക്കുത്ത് (കാളികാവ്). മക്കൾ: അഷ്റഫലി, മുഹമ്മദ് ത്വയ്യിബ് (ഇരുവരും ഖത്തർ), ഖൈറുന്നിസ, ബുഷ്റ, ഹമീദ ബീഗം, ത്വാഹിറ, മുംതാസ്. മരുമക്കൾ: മുഹമ്മദ് മുസ്തഫ പാണതൊടിയിൽ (പൂക്കാട്ടിരി), സൈതലവി തെക്കത്ത് (മക്കരപറമ്പ്), സൈതാലി പനങ്ങാട്ടിൽ (വടക്കാങ്ങര), നജീബ് എളിയക്കോട് (പാലപ്പറമ്പ്), റഹ്മത്തുല്ല കള്ളിയിൽ (വാണിയമ്പലം), ആയിശ രോഷ്നി ആലങ്ങാടൻ (കക്കൂത്ത്), ഫാത്തിമ ഫസീല കാട്ടുബാവ (വളാഞ്ചേരി).