പാങ്ങോട്: മുന്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഭരതന്നൂര്‍ അയിരൂര്‍ മംഗലത്ത് പുത്തന്‍വീട്ടില്‍ കളമച്ചല്‍ ശശി (68) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സി.പി.എം പ്രതിനിധിയായിട്ടാണ് ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായത്. അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ട് സി.പി.ഐയില്‍ ചേര്‍ന്നു. തുടര്‍ന്ന് സിപി.ഐ ലോക്കല്‍ കമ്മിറ്റി അംഗം, ഭാരത് കിസാന്‍ മസ്ദൂര്‍ യൂനിയന്‍ മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍ പാങ്ങോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്, ബി.കെ.എം.യു മുന്‍ ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുമംഗല. മക്കള്‍: ബിന്ദു, അനില്‍, ബിനി. മരുമക്കള്‍: സതികുമാര്‍, ഗീത, സന്തോഷ്.