കടയ്ക്കൽ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മരിച്ചു. നിലമേൽ മുരുക്കുമൺ യൂനിറ്റ് ട്രഷറർ മനു ഭവനിൽ മധു-ഷീജ ദമ്പതികളുടെ മകൻ എം.എസ്. ഷിനു (28) ആണ് മരിച്ചത്. കോവിഡ് ബാധിച്ചിരുന്ന ഷിനുവിന് 14 ദിവസം മുമ്പ് കോവിഡ് നെഗറ്റിവായെങ്കിലും രോഗത്തെ തുടർന്നുണ്ടായ ന്യുമോണിയക്ക് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചക്ക് മരിച്ചു.