മക്കരപ്പറമ്പ്: ആദ്യകാല റേഷൻ കട ഉടമ പഴമള്ളൂർ ചെണ്ടക്കോട് കളി വീട്ടിൽ സുകുമാരൻ (74) നിര്യാതനായി. പെരിന്തൽമണ്ണ പാതാക്കരയിലാണ് താമസിച്ചിരുന്നത്. പഴയകാല കോൺഗ്രസ് പ്രവർത്തകനും മക്കരപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. 1974 മുതൽ മക്കരപറമ്പ് ടൗണിൽ റേഷൻ കട നടത്തുകയായിരുന്നു. കേരള സർക്കാറിെൻറ പൊതു ഭക്ഷ്യവിതരണ സംവിധാനങ്ങൾ വരുന്നതിന് മുമ്പ് തന്നെ പാരമ്പര്യമായി വിവിധ സ്ഥലങ്ങളിൽ റേഷൻ വ്യാപാരിയായിരുന്നു. മാതാവ്: പഴമള്ളൂർ കളിവീട്ടിൽ ലക്ഷ്മിക്കുട്ടി നങ്ങ. പിതാവ്: ചക്കിടിയിൽ വാക്കാട്ട് നാരായണ തരകൻ (അങ്ങാടിപ്പുറം).
ഭാര്യ: പുത്തൻവീട്ടിൽ ഉഷാകുമാരി (പാതാക്കര). മകൾ: ശ്രുതി സുകുമാരൻ (ലൈസൻസി, മക്കരപ്പറമ്പ് റേഷൻ കട). മരുമകൻ: ദീപേഷ് എ. പൂളമണ്ണ പാണ്ടിക്കാട് (മാനേജർ, മക്കരപ്പറമ്പ് റേഷൻ കട). സഹോദരങ്ങൾ: സുരേന്ദ്രൻ (ലൈസൻസി, വടക്കാങ്ങര കിഴക്കേകുളമ്പ് റേഷൻ കട), ഗോപിനാഥൻ (ലൈസൻസി, വറ്റലൂർ മേക്കുളമ്പ് റേഷൻ കട), നളിനി (അങ്ങാടിപ്പുറം), ഇന്ദിര (പാതാക്കര), ഗിരിജ (അങ്ങാടിപ്പുറം).