പട്ടർനടക്കാവ്: മത-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മേലങ്ങാടി വലിയ പറപ്പൂർ റോഡിലെ തിരുവാക്കളത്തിൽ മുഹമ്മദ്കുട്ടി ഹാജി (80) നിര്യാതനായി. പുത്തനത്താണി ഹിന്ദുസ്ഥാൻ ഹോൾ സെയ്ൽ ഫുട്വെയർ സ്ഥാപന ഉടമയായിരുന്നു. വലിയ പറപ്പൂർ മഹല്ല് കമ്മിറ്റി മുഈനുൽ മില്ല സംഘം ഉപദേശക സമിതി അംഗം, ജാമിഉൽ ഉലൂം മദ്റസ പ്രസിഡൻറ്, ആസ്ക് മുഖ്യ ഉപദേഷ്ടാവ്, അനന്താവൂർ ഫൈൻ ആർട്സ് സൊസൈറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാത്തു ഹജ്ജുമ്മ തൊട്ടിയിൽ. മക്കൾ: മുഹ്സിൻ അഹമദ് (അബൂദബി), ആയിഷാബി, സീനത്ത്. മരുമക്കൾ: ഇബ്രാഹിം (തിരൂർ), മൂസക്കുട്ടി (വെട്ടം), ഖദീജ (പുത്തനത്താണി).