പെരുമാതുറ: പെരുമാതുറയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ‘പെരുമാതുറ കൂട്ടായ്മ’ പ്രസിഡൻറ് മാടൻവിള പുത്തൻവീട്ടിൽ ടി.എം. ബഷീർ (69) നിര്യാതനായി. പെരുമാതുറ മുസ്ലിം ജമാഅത്ത് ട്രഷറർ, മാടൻവിള എസ്.ഐ.യു.പി സ്കൂൾ മാനേജർ, പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. വിവിധ ജീവകാരുണ്യ സംഘടനകളിലും അംഗമായിരുന്നു. ദീർഘകാലം അബൂദബിയിൽ പ്രവാസിയായിരുന്നു. ഭാര്യ: നസീമ. മക്കൾ: നബീൽ (അബൂദബി), ബെനാസിർ, ബീന (അബൂദബി). മരുമക്കൾ: സുറുമി (അബൂദബി), അസീം, ഷമീൻ (അബൂദബി). പ്രമുഖർ അന്ത്യോപചാരം നൽകാനെത്തി. ശനിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 7.30ന് സൂം പ്ലാറ്റ്ഫോമിൽ അനുസ്മരണയോഗം സംഘടിപ്പിക്കുമെന്ന് ജി.സി.സി പെരുമാതുറ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.