കഴക്കൂട്ടം: ശ്രീകാര്യം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് അയിരൂപ്പാറ ശാന്തിപുരം നയനത്തിൽ എ.പി. മുരളി (64) നിര്യാതനായി. കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവർത്തനത്തിലെത്തിയ മുരളി സി.പി.എം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമായിരുന്നു. മൂന്നുതവണ ഭരണസമിതിയംഗവും രണ്ടുതവണ ശ്രീകാര്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായി. ശ്രീകാര്യം പഞ്ചായത്തിലെ അവസാനത്തെ പ്രസിഡൻറായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ട്രിഡ എക്സിക്യൂട്ടീവംഗം, കർഷകസംഘം ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഗീതാകുമാരി (അംഗൻവാടി അധ്യാപിക). മക്കൾ: നയന മുരളി, അമൽ മുരളി. മരുമകൻ: ശ്രീജിത്ത്. പരേതരായ അച്ചുതൻ പിള്ളയുടെയും പാറുകുട്ടിയുടെയും മകനാണ്. മുരളിയുടെ നിര്യാണത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അനുശോചിച്ചു.