തിരൂരങ്ങാടി: വി.കെ പടി ഇരുമ്പുചോലയിൽ താമസിക്കുന്ന കൊണ്ടോട്ടി സബ് ട്രഷറി റിട്ട. ഓഫിസറും കുളപ്പുറം പെട്രോൾ പമ്പ് മാനേജറുമായ സി. വേലായുധൻ (70) നിര്യാതനായി. സി.പി.എം എ.ആർ നഗർ മുൻ ലോക്കൽ കമ്മിറ്റി അംഗം, വി.കെ പടി മുൻ ബ്രാഞ്ച് സെക്രട്ടറി, കെഎസ്.കെ.ടി.യു തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം, എ.ആർ നഗർ പഞ്ചായത്ത് കമ്മറ്റി മുൻ പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: സി. നളിനി (സി.പി.എം എ.ആർ നഗർ ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: സുഭാഷ്, സുധീഷ്, സുജേഷ്. മരുമക്കൾ: സജിത, ഹരിത, സബിത.