തിരൂരങ്ങാടി: മമ്പുറം മഹല്ല് പുത്തൻ മാളിയേക്കൽ ജുമാമസ്ജിദ് ഇമാമും ഖതീബും മമ്പുറം മഹല്ല് അസിസ്റ്റൻറ് ഖാദിയുമായ വി.പി. അബ്ദുല്ല കോയ തങ്ങൾ ഫൈസി (67) നിര്യാതനായി. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ തിരൂരങ്ങാടി റേഞ്ച് മുൻ പ്രസിഡൻറായിരുന്നു. മമ്പുറം വ്യാഴാഴ്ച സ്വലാത്തിന് നേതൃത്വം നൽകിയിരുന്നു. ചേരൂർ, പാലത്തിങ്ങൽ, കിളിനാക്കോട്, വെള്ളങ്കയം (കാസർകോട്) എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ഇമ്പിച്ചിക്കോയ തങ്ങൾ. ഭാര്യ: സൈനബ ബീവി തലശ്ശേരി. മക്കൾ: ഷഫീഖ് തങ്ങൾ, സൗദാബി ബീവി, ഷഹാർബാൻ ബീവി. മരുമക്കൾ: സൈബുന്നീസ, അബ്ദുല്ല കോയ തങ്ങൾ സഖാഫി, ആബിദ് തങ്ങൾ ബദരി. സഹോദരങ്ങൾ: മുഹമ്മദ് കോയ തങ്ങൾ, കുഞ്ഞിക്കോയ തങ്ങൾ, കോയ കുട്ടി തങ്ങൾ, ശരീഫ ബീവി, പരേതനായ വി.പി. ആറ്റക്കോയ തങ്ങൾ. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് മമ്പുറം മഹല്ല് ഖബർസ്ഥാനിൽ.