കൊല്ലം: പുന്നത്തല നളന്ദനഗർ പള്ളാത്തോട്ടത്ത് എസ്. രാജേന്ദ്രദാസ് (74, റിട്ട. സീനിയർ മാനേജർ, കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക്) നിര്യാതനായി. കൊല്ലത്തെ മുതിർന്ന സംഗീതപ്രേമികളുടെ സംഘടനയായ സൗണ്ട് ഓഫ് എൽഡേഴ്സ് പ്രസിഡൻറും കൊല്ലം എൽഡേഴ്സ് ഫോറം മുൻ പ്രസിഡൻറുമാണ്. ഭാര്യ: രാജേശ്വരി. മക്കൾ: രാജേഷ് ദാസ് (വിപ്രോ, ബംഗളൂരു), രാജി ദാസ്. മരുമക്കൾ: ഷിബു (ബിസിനസ്), ധന്യ (ഇൻഫോസിസ്, ബംഗളൂരു). സഞ്ചയനം ബുധനാഴ്ച രാവിലെ.