തിരൂരങ്ങാടി: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് അംഗവും ഏഴാം വാർഡ് വനിത ലീഗ് പ്രസിഡൻറും സാമുഹിക പ്രവർത്തകയുമായ ഫാത്തിമാബി (55) നിര്യാതയായി. തിരൂരങ്ങാടി ജെ.സി.ഐ അംഗവും കൂടുംബശ്രീ, ബാലസഭ എന്നിവയുടെ കോ ഓഡിനേറ്ററുമായിരുന്നു. ഭർത്താവ്: പറമ്പിൽ മൊയ്തീൻ. മൂത്ത മകൻ ഫൈസൽ ആറുമാസം മുമ്പ് കോവിഡ് ബാധിച്ച് ജിദ്ദയിൽ മരണപ്പെട്ടിരുന്നു. മറ്റു മക്കൾ: ഷംസുദ്ധീൻ, സുൽഫത്ത്. മരുമക്കൾ: റിയാസ് കൊച്ചി, ഫസീല പുകയൂർ, നൂർജഹാൻ തിരുവനന്തപുരം.