മൂന്നിയൂർ: മുട്ടിച്ചിറ ചോനാരിക്കടവ് പരേതനായ കാളങ്ങാടൻ അലവി ഹാജിയുടെ മകൻ മുസ്തഫ (58) നിര്യാതനായി. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒന്നിന് കോവിഡ് നെഗറ്റിവ് ആയെങ്കിലും മറ്റ് രോഗങ്ങൾ മൂർഛിച്ചതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: വസീം, വാഫിയ, വജൂക്. സഹോദരങ്ങൾ: ആലികുട്ടി, കോയ, സിദ്ധീഖ് (മൂവരും ബിസിനസ്, കോഴിക്കോട്), ജമീല.