മണ്ണഞ്ചേരി: കൂട്ടുകാർക്കൊപ്പം കായലിൽ പോയ യുവാവ് മുങ്ങി മരിച്ചു. പഞ്ചായത്ത് 16 ാം വാർഡ് നേതാജി ചിന്നത്തോപ്പ് വെളിയിൽ കുഞ്ഞുമോെൻറ മകൻ ശ്രീക്കുട്ടനാണ് (26) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കൂട്ടുകാർക്കൊപ്പം വേമ്പനാട് കായലിൽ ഷണ്മുഖം ഭാഗത്ത് കുളിക്കാനും മീൻ പിടിക്കാനും പോയതായിരുന്നു. വൈകീേട്ടാടെയാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട ശ്രീക്കുട്ടനെ കൂടെയുള്ളവർ കരക്കെത്തിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: അനിത. സഹോദരങ്ങൾ: അഖിൽ, ശരണ്യ.