കണ്ണനല്ലൂർ: ആദ്യകാല കോൺഗ്രസ് നേതാവും ജില്ല കോടതി ഉദ്യോഗസ്ഥനുമായിരുന്ന കണ്ണനല്ലൂർ ലൈല മൻസിലിൽ (കോട്ടവിള) അലിയാരുകുഞ്ഞ് (95) നിര്യാതനായി. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി സ്ഥാപക നേതാവ്, കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻറ്, നുസ്രത്തുൽ ഇലാഹിയ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുബൈദാബീവി. മക്കൾ: ലൈലാബീവി, നൂർജഹാൻ. മരുമക്കൾ: ഇബ്രാഹിംകുട്ടി (റിട്ട. കേരള യൂനിവേഴ്സിറ്റി ലൈബ്രേറിയൻ), സുലൈമാൻകുഞ്ഞ് (റിട്ട. കെ.എസ്.ആർ.ടി.സി).