കൊല്ലം: സി.പി.ഐ ടൗണ്‍ നോര്‍ത്ത് ലോക്കല്‍ അസി. സെക്രട്ടറിയും എ.ഐ.ടി.യു.സി, കിസാന്‍ സഭ സംഘടനകളുടെ നേതാവുമായ ആശ്രാമം ബിമല്നിവാസില് ഗോപാലകൃഷ്ണന് (75) നിര്യാതനായി. യു.ഇ.ഐ എംപ്ലോയീസ് അസോസിയേഷന് ജോ. സെക്രട്ടറിയായും കൊല്ലം ഹൗസിങ് സൊസൈറ്റി ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുധി. മക്കള്‍: ബിമല്‍, ചിത്ര.