മൂന്നാർ: കണ്ണൻ ദേവൻ (കെ.ഡി.എച്ച്.പി) കമ്പനിയുടെ ബ്രാൻഡഡ് ടീ മാർക്കറ്റിങ് വിഭാഗം മേധാവി അമ്പലപ്പുഴ ഗീതാജ്ഞലി കരുമാടി വീട്ടിൽ രമേഷ് എസ്. മേനോൻ (59) നിര്യാതനായി.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ.ഡി.എച്ച്.പി കമ്പനിയുടെ ബ്രാൻഡായ റിപ്പിൾ ടീ കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യ ബ്രാൻഡാക്കിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ഭാര്യ: ഗീത. മക്കൾ: തേജസ്സ് ആർ. മേനോൻ, വിനായക് ആർ. മേനോൻ.